ഊണിന് വെറും 40 രൂപ! സമൃദ്ധി@കൊച്ചി കാൻ്റീൻ പ്രവർത്തനം ആരംഭിച്ചു Jobbery Business News

കൊച്ചി നഗരത്തില്‍ സമൃദ്ധിയുടെ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കാന്റീന്‍ പ്രവർത്തിക്കുന്നത്. രാവിലെ ഏഴ് മണിക്ക് കാന്റിന്‍ പ്രവര്‍ത്തനം തുടങ്ങും. പ്രഭാത ഭക്ഷണം, ഊണ്‍, ലഘുഭക്ഷണങ്ങള്‍, എന്നിവയെല്ലാം തുച്ഛമായ വിലയില്‍ ഇവിടെ ലഭിക്കും. ഒരേ സമയം 50 പേര്‍ക്ക് ഇവിടെ ഇരിക്കാം. ജി സി ഡി എ ജീവനക്കാര്‍ക്ക് സബ്സിഡിയോടെയും പൊതുജനങ്ങള്‍ക്ക് 40 രൂപയുമാണ് ഊണിന് നിരക്ക്. നഗരത്തിലെ പലയിടത്തും സമൃദ്ധി ഹോട്ടലും കാന്റീനുകളും തുറക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി കോര്‍പറേഷന്‍.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *