Now loading...
കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യഅലോട്ട്മെന്റാണ് പ്രസിദ്ധീകരിച്ചത്.
അലോട്ട്മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ നേരിട്ടെത്തി ട്യൂഷന് ഫീസ് അടയ്ക്കണം.
താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ എത്തേണ്ടതില്ല. സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുത്താല്‍ മതിയാകും. ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ കോളജില്‍ നല്കി ജൂണ്‍ 19നു മുന്പ്് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് ഈ സ്ലിപ്പ് ആവശ്യമാണ്.
ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കാന്‍ കഴിയില്ല. ജൂണ്‍ 19ന് വൈകുന്നേരം നാലിനു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും.
കമ്യൂണിറ്റി മെറിറ്റ് ക്വാട്ട; അന്തിമ റാങ്ക് ലിസ്റ്റ്
എം.ജ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കു മുന്‍പ് പ്രവേശനം ഉറപ്പാക്കണം.
Now loading...