എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നേരിട്ടും വിവിധ അവസരങ്ങൾ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നേരിട്ടും വിവിധ അവസരങ്ങൾ

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കോട്ടയത്തിന് കീഴിൽ ട്രീറ്റ്മെന്റ്റ് ഓർഗനൈസർ ഗ്രേഡ്-2 തസ്തികയിൽ ഒഴിവ്. ജനറൽ മുൻഗണനാ വിഭാഗത്തിൽ ( ഒന്ന്) മുൻഗണനയില്ലാത്തത് (ഒന്ന് )ഈഴവ മുൻഗണനാ ജനറൽ വിഭാഗം(ഒന്ന്) എന്നിങ്ങനെ മൂന്ന് താൽക്കാലിക ഒഴിവുകളാണുള്ളത്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിൽ ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.

 ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ജൂൺ 16 ന് മുൻപായി അതാത് എംപ്ലോയീമെൻറ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. പ്രായപരിധി : 18-41 നും ഇടയിൽ (പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾബാധകം). യോഗ്യത: ടി.ബി അസോസിയേഷൻ ഓഫ് ഇന്ത്യ, ന്യൂഡൽഹി നൽകുന്ന ടി.ബി ഹെൽത്ത് വിസിറ്റേഴ്സ് കോഴ്സ് പാസ് അല്ലെങ്കിൽ കേരള ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത.
2) കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.ടെകിൽ ഒന്നാം ക്ലാസ്. ജൂൺ ഒൻമ്പതിന് രാവിലെ 10.30 ന് കോളജിൽ വെച്ച് അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 04829 295131.
3) പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം ടീച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ-ടെറ്റ് കാറ്റഗറി- മൂന്നുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ ഒൻപതിനു രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ : 04812507556.

4) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ജൂൺ ഏഴുമുതൽ ആരംഭിക്കുന്നു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷൻ ലഭിക്കും. കോഴ്സ് ഫീസ് 18,000 ആയതിനാൽ, ആദ്യഘട്ട ഫീസ് 9,000 രൂപ അടച്ച് സീറ്റ് ഉറപ്പിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാൻ https://csp.asapkerala.gov.in/courses/general-fitness-trainer 

Leave a Reply

Your email address will not be published. Required fields are marked *