Now loading...
ക്രൂഡ് ഓയില്‍ വില വര്‍ധന രാജ്യത്തിന് ഭീഷണിയെന്ന് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ. വില വര്‍ധന ധനകമ്മി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട്.
എണ്ണ വിലയിലെ ഓരോ 10 ഡോളര്‍ വര്‍ദ്ധനവും ധനകമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 15 ബില്യണ്‍ ഡോളര്‍വരെ ഉയര്‍ത്തും.വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമാണ് ഉണ്ടാക്കാറുള്ളത്.
എണ്ണ ഇറക്കുമതിക്കുള്ള ചിലവ് ഉയരും. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാവും. എണ്ണ വില കൂടുമ്പോള്‍ അവശ്യ വസ്തുവിലയും ഉയരും. ഇതോടെ പണപ്പെരുപ്പം കുടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 0.9 ശതമാനമായിരിക്കും ധനകമ്മി. എന്നാല്‍ അടുത്ത വര്‍ഷമിത് ജിഡിപിയുടെ 1.2 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഇറാന്- ഇസ്രയേല്‍ സംഘര്‍ഷമാണ് ആഗോള ഇന്ധന വിപണിയ്ക്ക ഭീഷണിയായി നില്‍ക്കുന്നത്.
സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ബാരലിന് 78 ഡോളറിലേക്ക് വരെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില എത്തിയിരുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റം 14 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ട ചൂണ്ടികാട്ടി.
Jobbery.in
Now loading...