Now loading...
വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രമാണ് അർജുൻ റെഡ്ഢി. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത് സന്ദീപ് റെഡ്ഢി വാങ്ക ആണ്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയിരുന്നു. കൂടാതെ വിജയ്‌യുടെ കരിയറിൽ നിർണായക പങ്കുവഹിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അർജുൻ റെഡ്ഢി പ്രേക്ഷകർ മറക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും അതിനായി താൻ വളരെക്കാലം ശ്രമിച്ചെന്നും പറഞ്ഞിരിക്കുകയാണ് വിജയ് ദേവരകൊണ്ട.
‘അര്‍ജുന്‍ റെഡ്ഡി ആളുകള്‍ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെക്കാലം അതിനുവേണ്ടി ശ്രമിച്ചു. അര്‍ജുന്‍ റെഡ്ഡിയെ മറികടക്കുന്ന, അതിനേക്കാള്‍ മികച്ച എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് എല്ലാവരാലും എപ്പോഴും സ്‌നേഹിക്കപ്പെടുന്ന സിനിമയാണ് അതെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയത്. അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യം എന്ന യാഥാര്‍ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു’, ഒരു അഭിമുഖത്തില്‍ ഇക്കാര്യം വിജയ് ദേവരകൊണ്ട പറഞ്ഞത്.
Also Read: ‘ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി’; ഹൃത്വിക് റോഷനൊപ്പമുള്ള അനുഭവം പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍
അതേസമയം ശാലിനി പാണ്ഡെ, രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപ്, ഗോപിനാഥ് ഭട്ട് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അഞ്ച് കോടിയിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 51 കോടി ആയിരുന്നു. തുടർന്ന് സിനിമ ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.
The post എന്റെ ആ സിനിമ പ്രേക്ഷകർ മറക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: വിജയ് ദേവരകൊണ്ട appeared first on Express Kerala.
Now loading...