എരുമപ്പെട്ടി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവൺമെൻറ് എൽപി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ – അൻപതോളം കുട്ടികൾ ചികിത്സ തേടി – ഇതിൽ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയ ശേഷമാണ് അസുഖങ്ങൾ കണ്ടു തുടങ്ങിയത്. ചില കുട്ടികൾക്ക് ശനിയാഴ്ചയാണ് രോഗലക്ഷണങ്ങൾ കണ്ടത്.

ഛർദി, പനി ഉൾപ്പെടെയുള്ള അസുഖ ലക്ഷണങ്ങളോടെയാണ് ഇത്രയും കുട്ടികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്ക് നൽകിയ പാലിൽ നിന്നോ, സ്കൂളിൽ പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഏറ്റതെന്ന് സംശയിക്കുന്നു.

മലങ്കര ആശുപത്രിയിൽ ഒരാളും,മെഡിക്കൽ കോളേജിൽ ഒരാളും,കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ കഴിയുന്ന ഒരാളും ഉൾപ്പെടെ മൂന്നുപേർക്കാണ് അസുഖം കൂടുതലുള്ളത്.
ബാക്കിയുള്ളവർ പ്രാഥമിക ചികിത്സ തേടി ആശുപത്രി വിട്ടിട്ടുണ്ട്. ഡിഇഒ ഷീബ ചാക്കോ, കുന്നംകുളം എഇഒ എ മൊയ്തീൻ, തുടങ്ങിയവർ ആശുപത്രിയിലെത്തി വിവരങ്ങൾ തേടി.

The post എരുമപ്പെട്ടി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *