
ചാവക്കാട് : എല്ലാവർക്കും വീട് എന്ന സ്വപ്‍ന പദ്ധതി തൃശൂർ ജില്ലയിൽ നടപ്പിലാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് പറഞ്ഞു. ആദ്യ പടിയെന്നോണം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വീട് പണിതു നൽകും. പൊതുജന സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂർണ്ണ കൺവെൻഷൻ കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് […]