ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളിലാണ് പ്രവേശനം. എസ്.സി/ എസ്.ടി വിഭാഗങ്ങളിലുള്ള അപേക്ഷകർക്ക് എസ്.സി/ എസ്.ടി വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷാ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ട് സഹിതം, മാർക്ക് ലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ ജൂൺ 13ന് മുമ്പായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: http://ihrdadmissions.org.

Leave a Reply

Your email address will not be published. Required fields are marked *