Now loading...
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. 2025 സെപ്റ്റംബര്‍ 15 വരെ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. 2025 ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഐടിആര്‍ ഫോമുകളിലെ പരിഷ്‌കാരങ്ങള്‍, ടിഡിഎസ് ക്രെഡിറ്റ് എന്നിവ കാരണമാണ് ഐടിആര്‍ ഫയലിങ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കൂടുതല്‍ സമയം അനുവദിച്ചതോടെ എല്ലാവര്‍ക്കും സുഗമവും കൂടുതല്‍ കൃത്യവുമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.
Jobbery.in
Now loading...