ഐപിഒ: അര്‍ബന്‍ കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു Jobbery Business News

മൊബൈല്‍ ആപ്പ് അധിഷ്ഠിത ബ്യൂട്ടി, ഹോം കെയര്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അര്‍ബന്‍ കമ്പനി ഐപിഒയ്ക്കായി സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ വഴി 1900 കോടി സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം, പുതിയ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 429 കോടി രൂപ സമാഹരിക്കും. നിലവിലുള്ള നിക്ഷേപകര്‍ 1,471 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാനും പദ്ധതിയിടുന്നു.

ഓഫര്‍ ഫോര്‍ സെയിലില്‍ ഓഹരികള്‍ വില്‍ക്കുന്നവര്‍ – ആക്സല്‍ ഇന്ത്യ, എലിവേഷന്‍ ക്യാപിറ്റല്‍, ബെസ്സെമര്‍ ഇന്ത്യ ക്യാപിറ്റല്‍ ഹോള്‍ഡിംഗ്‌സ് II ലിമിറ്റഡ്, ഇന്റര്‍നെറ്റ് ഫണ്ട് വി പ്രൈവറ്റ് ലിമിറ്റഡ്, വിവൈസി 11 ലിമിറ്റഡ് എന്നിവയാണ്.

പുതിയ സാങ്കേതിക വികസനത്തിനും ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിനും വേണ്ടി 190 കോടി രൂപയും, ഓഫീസുകളുടെ ലീസ് പേയ്മെന്റുകള്‍ക്കായി 70 കോടി രൂപയും, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി 80 കോടി രൂപയും, ബാക്കി പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സമാഹരിക്കുന്ന ഫണ്ട് വിനിയോഗിക്കും.

2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ഇന്ത്യക്കു പുറമേ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സിംഗപ്പൂര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലായി 59 നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

ക്ലീനിംഗ്, കീട നിയന്ത്രണം, ഇലക്ട്രീഷ്യന്‍, പ്ലംബിംഗ്, മരപ്പണി, ഉപകരണ സേവനവും നന്നാക്കലും, പെയിന്റിംഗ്, ചര്‍മ്മ സംരക്ഷണം, മസാജ് തെറാപ്പി എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇതിന്റെ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, ഗോള്‍ഡ്മാന്‍ സാക്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *