May 4, 2025
Home » ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളും New

തിരുവനന്തപുരം:ഐസിഎസ്ഇ, (10-ാം ക്ലാസ്),ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ഔദ്യോഗിക വെബ്സൈറ്റിൽ (http://cisce.org) വിദ്യാർത്ഥികൾക്ക് സൂചിക നമ്പറും UID-യും ഉപയോഗിച്ച് ഫലങ്ങൾ അറിയാം. വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ വഴിയും പരീക്ഷാഫലം അറിയാം. വിദ്യാർഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാനുള്ള അവസരവുമുണ്ട്. മേയ് 4നുള്ളിൽ പുഃനപരിശോധനയ്ക്കുള്ള അപേ സമർപ്പിക്കണം. മാർക്കോ ഗ്രേഡേ വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം. പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാ ഫലം മേയ് ആദ്യവാരം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. കേരള എസ്എസ്എൽസി പരീക്ഷഫലം മെയ് 9ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. ഇതിന് അടുത്ത ദിവസം ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *