Now loading...
കിരൺ റാവുവുമായുള്ള വേർപിരിയലിനുശേഷം ആമിർ ഖാൻ വീണ്ടും പ്രണയത്തിലായതും ഈ വർഷം ആദ്യം 60-ാം ജന്മദിനത്തിൽ തന്റെ പ്രണയിനിയായ ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ആമിർ ഖാൻ. സുഭാഷ് കെ ഝായ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗൗരിയുമായുള്ള വിവാഹത്തെക്കുറിച്ച് ആമിർ ഖാൻ വെളിപ്പെടുത്തിയത്.
ഗൗരിയും താനും ഗൗരവമുള്ളവരാണെന്നും , വിവാഹം തന്റെ ഹൃദയത്തിലുള്ള ഒന്നാണ് എന്നും ആമിർ ഖാൻ അഭിമുഖത്തിൽ പറഞ്ഞു. ഇതിനകം തന്നെ ഗൗരിയെ വിവാഹം കഴിച്ചിട്ടുണ്ട്. അതിനാൽ, അത് തങ്ങൾ ഔപചാരികമാക്കണോ വേണ്ടയോ എന്നത് മുന്നോട്ട് പോകുമ്പോൾ തീരുമാനിക്കുന്ന കാര്യമാണ് എന്നായിരുന്നു ആമിർ ഖാന്റെ പ്രതികരണം. കൂടാതെ താനും ഗൗരിയും 25 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞുവെന്നും ആ ബന്ധം നഷ്ടപ്പെട്ടുവെന്നും ആമിർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പിന്നീട് 18 മാസം മുമ്പാണ് തങ്ങൾ ഡേറ്റിംഗ് ആരംഭിച്ചതെന്നും താരം പങ്കുവെച്ചു. ആറ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ ഗൗരി ഇപ്പോൾ ആമിറിന്റെ പ്രൊഡക്ഷൻ ഹൗസിൽ തന്നെ പ്രവർത്തിച്ചു വരുകയാണ്. 1986 ൽ റീന ദത്തയെ വിവാഹം കഴിച്ച ആമിർ, 2002 ലാണ് ആദ്യ ബന്ധം വേർപ്പെടുത്തിയത് . ഈ വിവാഹത്തിൽ താരത്തിന് രണ്ട് കുട്ടികളുമുണ്ട് . പിന്നീട് സംവിധായികയായ കിരൺ റാവുവിനെയും ആമിർ വിവാഹം കഴിച്ചിരുന്നു എന്നാൽ ഇവർ 2021 ൽ വേർപിരിഞ്ഞു.
The post ഒടുവിൽ വിവാഹ പദ്ധതികളെക്കുറിച്ച് തുറന്നു പറഞ്ഞ് ആമിർ ഖാൻ appeared first on Express Kerala.
Now loading...