‘ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി’; ഹൃത്വിക് റോഷനൊപ്പമുള്ള അനുഭവം പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍ Entertainment News New

ഹൃതിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന സ്‌പൈ ത്രില്ലര്‍ ചിത്രമാണ് വാര്‍ 2. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ‘വാര്‍ 2’വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍.

ജൂനിയര്‍ എന്‍ടിആര്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചു. ‘വാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായി. ഈ ചിത്രത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ഹൃത്വിക് സാറിനൊപ്പം സെറ്റില്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും ആവേശകരമാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജം ഞാന്‍ എപ്പോഴും ആരാധിക്കുന്നു. ഈ യാത്രയില്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചു’ എന്നാണ് എന്‍ടിആര്‍ കുറിച്ചത്.

സംവിധായകന്‍ അയാന്‍ മുഖര്‍ജിയെയും പ്രശംസിച്ച എന്‍ടിആര്‍ ‘അയാന്‍ അതിശയകരമായ ഒരു അനുഭവം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു’ എന്നും കൂട്ടിച്ചേര്‍ത്തു. 2019-ല്‍ ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും അഭിനയിച്ച ‘വാര്‍’ന്റെ വന്‍ വിജയത്തിന് ശേഷം, ഹൃത്വിക് റോഷന്‍ തന്റെ മേജര്‍ കബീര്‍ ധലിവാള്‍ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുകയാണ് വാര്‍ 2വില്‍.

Also Read: ആദിവാസികൾക്കായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും; മമ്മൂട്ടിയുടെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം

ജൂനിയര്‍ എന്‍ടിആര്‍ ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിക്കുകയാണ് മാത്രമല്ല ഒരു ശക്തമായ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ഈ ചിത്രം, യാഷ് രാജ് ഫിലിംസിന്റെ ‘ഏക് താ ടൈഗര്‍’ (2012), ‘ടൈഗര്‍ സിന്ദാ ഹേ’ (2017), ‘വാര്‍’ (2019), ‘പഠാന്‍’ (2023), ‘ടൈഗര്‍ 3’ (2023) എന്നിവയുള്‍പ്പെടുന്ന സ്‌പൈ യൂണിവേഴ്‌സിന്റെ ആറാമത്തെ ചിത്രമാണ് ‘വാര്‍ 2’.

7500-ലധികം സ്‌ക്രീനുകളില്‍ ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഈ ചിത്രം ഐമാക്‌സ് പതിപ്പായും പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസര്‍, ജൂനിയര്‍ എന്‍ടിആറിന്റെ 42-ാം ജന്മദിനത്തില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിനായി ഹൃത്വികും എന്‍ടിആറും വെവ്വേറെ പ്രമോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇത് അവരുടെ ഓണ്‍-സ്‌ക്രീന്‍ ഏറ്റുമുട്ടലിന്റെ തീവ്രത നിലനിര്‍ത്താന്‍ വേണ്ടിയാണ്. ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം 80 കോടി രൂപയ്ക്ക് സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു.

The post ‘ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി’; ഹൃത്വിക് റോഷനൊപ്പമുള്ള അനുഭവം പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍ appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *