Now loading...
കോളിവുഡിലെ കഴിഞ്ഞ വർഷത്തെ ആദ്യ വമ്പൻ റിലീസായിരുന്നു ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലെത്തിയ ലാൽ സലാം. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരായ സിനിമയിൽ രജനികാന്തും ഒരു എക്സറ്റൻഡഡ് കാമിയോ വേഷത്തിലെത്തിയിരുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ഡിജിറ്റൽ സ്ട്രീമിങ് നടക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ ഒടിടി റിലീസിന്‍റെ കാര്യവും നീണ്ടുപോവുകയായിരുന്നു.
ഇപ്പോഴിതാ ഒരു വർഷത്തിനിപ്പുറം സിനിമ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. സിനിമ ജൂൺ 6 ന് സൺ നെക്സ്റ്റിലൂടെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ പാളിയ ചിത്രത്തിന് തിയേറ്ററിൽ സൽപ്പേര് നേടാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2024 ഫെബ്രുവരിയിലായിരുന്നു സ്പോർട്സ് ഡ്രാമ വിഭാഗത്തിലുള്ള ലാൽസലാം തിയേറ്ററുകളിലെത്തിയത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. പിന്നാലെ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് അനശ്ചിതത്വവും വന്നു.
Also Read: ‘ഞാനും മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം ആതാണ്’: മനസ്സുതുറന്ന് മോഹൻലാൽ
2024 മാർച്ച് മാസം ഒടിടിയിലെത്തുമെന്ന് പറയപ്പെട്ടിരുന്ന സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് പ്രതിസന്ധിയിലായി മാറി. ബിഗ് ബജറ്റിലെത്തിയ സിനിമ മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. ഇതിനിടെ ഒരു അഭിമുഖത്തിൽ സിനിമയ്ക്കായി ചിത്രീകരിച്ച 21 ദിവസത്തെ ഫൂട്ടേജുകൾ നഷ്ടമായതായും അത് സിനിമയെ ബാധിച്ചുവെന്നും ഐശ്വര്യ രജനികാന്ത് പറഞ്ഞിരുന്നു. 21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജാണ് നഷ്ടമായതെന്നും ഹാർഡ് ഡിസ്ക് കാണാതെ പോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ് എന്നുമാണ് ഐശ്വര്യ രജനികാന്ത് പറഞ്ഞത്.
The post ഒരു വർഷത്തിനിപ്പുറം ‘ലാൽ സലാം’ ഒടിടിയിലേക്ക് appeared first on Express Kerala.
Now loading...