ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. ഷൊർണൂർ – തൃശ്ശൂർ സംസ്ഥാന പാതയിൽ രാവിലെ ആറുമണിയോടെയാണ് അപകടം. ആലിൻചുവട് ചുനങ്ങാട് സുബ്രഹ്മണ്യന്റെ വാഹനമാണ് കത്തിനശിച്ചത്.
സ്‌കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഇദ്ദേഹം സ്‌കൂട്ടർ നിർത്തി മാറുകയായിരുന്നു. സ്‌കൂട്ടർ പൂർണ്ണമായും കത്തിയമർന്നു. പെട്രോളിലോടുന്ന സ്‌കൂട്ടറാണ് കത്തിയത്. പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.