Now loading...
ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക ദൗത്യമല്ലെന്നും, ആഗോളതലത്തില്‍ ‘മാറുന്ന ഇന്ത്യയുടെ മുഖം’ ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ദൃഢനിശ്ചയം, ധൈര്യം, വളര്‍ന്നുവരുന്ന ശക്തി എന്നിവ ഓപ്പറേഷനില്‍ പ്രതിഫലിക്കപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിലെ ഒരു വഴിത്തിരിവായിരുന്നു ഓപ്പറേഷന്‍ സിന്ദൂരെന്ന് മോദി അഭിപ്രായപ്പെട്ടു.അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചതിന്റെ കൃത്യതയെ അദ്ദേഹം ‘അസാധാരണം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഈ ഓപ്പറേഷന്‍ ഒറ്റത്തവണയുള്ള സൈനിക നടപടിയല്ലെന്നും , മാറുന്നതും ദൃഢനിശ്ചയം പുലര്‍ത്തുന്നതുമായ ഇന്ത്യയുടെ പ്രതിഫലനമാണെന്നും മോദി ഊന്നിപ്പറഞ്ഞു.
ഓപ്പറേഷന്റെ വിജയത്തെത്തുടര്‍ന്ന് സായുധ സേനയ്ക്കുള്ള അഭിനന്ദനങ്ങളു
ടെ ഒരു പരമ്പര തന്നെ ഉണ്ടായി. സോഷ്യല്‍ മീഡിയയിലെ ദേശഭക്തി കവിതകള്‍ മുതല്‍ കുട്ടികളുടെ ചിത്രങ്ങളും വമ്പിച്ച തിരംഗ യാത്രകളും വരെ. അടുത്തിടെ ബിക്കാനീറിലേക്ക് പോയപ്പോള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ സമ്മാനമായി ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആശയത്തെ പിന്തുടര്‍ന്ന്, ദൗത്യത്തിന്റെ വിജയത്തിന് ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയെ പ്രധാനമന്ത്രി പ്രശംസിച്ചു.
‘ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുടെ ശക്തിയുടെ പിന്‍ബലത്തില്‍ നമ്മുടെ സൈനികരുടെ ആത്യന്തിക നീക്കമായിരുന്നു ഈ ഓപ്പറേഷന്‍’.
ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ കാമ്പെയ്നന് രാജ്യമെമ്പാടും ഒരു നവോന്മേഷം വന്നതായി മോദി ചൂണ്ടിക്കാട്ടി. ഈ ദൗത്യം ദേശസ്നേഹത്തെ പ്രചോദിപ്പിക്കുക മാത്രമല്ല, സ്വാശ്രയത്വത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
Jobbery.in
Now loading...