Now loading...
തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 303.03 പോയിന്റ് അഥവാ 0.36 ശതമാനം ഉയർന്ന് 84,058 ക്ലോസ് ചെയ്തു. നിഫ്റ്റി 88.80 പോയിന്റ് അഥവാ 0.35 ശതമാനം ഉയർന്ന് 25,637 ലെത്തി.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ട്രെന്റ്, എറ്റേണൽ, ആക്സിസ് ബാങ്ക്, ടൈറ്റൻ എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം ഏഷ്യൻ പെയിന്റ്സ്, അൾട്രാടെക് സിമൻറ്, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരത് ഇലക്ട്രോണിക്സ്, സൺ ഫാർമ എന്നിവ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി,റിയാൽറ്റി, എഫ്എംസിജി സൂചികകൾ നഷ്ടം രേഖപ്പെടുത്തിയപ്പോൾ പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ,ഓട്ടോ സൂചികകൾ 1-2 ശതമാനം വരെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.38 ശതമാനവും സ്മോൾക്യാപ് സൂചിക 0.54 ശതമാനവും ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225 സൂചിക ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു, അതേസമയം ദക്ഷിണ കൊറിയയിലെ കോസ്പി, ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിലെ ഹാങ് സെങ് എന്നിവ താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ യൂറോപ്യൻ വിപണികൾ നേട്ടത്തിലായിരുന്നു. യുഎസ് വിപണികൾ വ്യാഴാഴ്ച നേട്ടത്തിൽ അവസാനിച്ചു.
ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.72 ശതമാനം ഉയർന്ന് ബാരലിന് 68.20 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 24 പൈസ ഉയർന്ന് 85.48 ൽ ക്ലോസ് ചെയ്തു.
Jobbery.in
Now loading...