‘ഓ മാരാ’….; മണിരത്‌നം- കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ലെ ലിറിക് വീഡിയോ എത്തി Entertainment News

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍- മണിരത്നം ചിത്രമാണ് തഗ് ലൈഫ്. 37 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. സിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് ഗാനം. ‘ഓ മാരാ’ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് എ ആര്‍ റഹ്‌മാന്‍ ആണ്. തമിഴ് റാപ്പറായ പാല്‍ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഒന്‍പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

Also Read:സുരേഷ് ഗോപി വീണ്ടും വക്കീല്‍ കുപ്പായത്തില്‍; ജെ.എസ്.കെ വന്‍ അപ്‌ഡേറ്റ്

തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആര്‍ഒ – പ്രതീഷ് ശേഖര്‍.

The post ‘ഓ മാരാ’….; മണിരത്‌നം- കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ലെ ലിറിക് വീഡിയോ എത്തി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *