
ചാവക്കാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന വള്ളത്തേയും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ള തട്ടകത്തമ്മ വള്ളമാണ് ചേറ്റുവ കടലില്‍ 05 നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്ത് കടലിൽ കുടുങ്ങിയത്. കഴിമ്പ്രം, വലപ്പാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 1.20 മണിയോടെയാണ് മത്സ്യബന്ധന വള്ളവും തൊഴിലാളികളും കടലില്‍ എഞ്ചിൻ […]