കയ്‌പമംഗലം ഒന്നാം വാർഡിലെ കൂരിക്കുഴി ആശാരിക്കയറ്റത്തിന് വടക്ക് കോലാന്ത്ര പദ്‌മനാഭൻ ഭാര്യ സുജാതയുടെ വീടാണ് തകർന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം, വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല.
ഭാഗികമായി കോൺക്രീറ്റും, ഓടും മേഞ്ഞ വീടാണ് തകർന്നുവീണത്. പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി വാർഡംഗം മിനി അരയങ്ങാട്ടിൽ തുടങ്ങിയവർ സന്ദർശനം നടത്തി.