പഴുവിൽ: താന്ന്യം – ചാഴൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാഴൂർ – തിരുത്തേക്കാട് റോഡിൽ വെള്ളം കയറി. നാലു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വെണ്ടര കോൾപ്പടവിനു കുറുകെയുള്ള റോഡാണ് വെള്ളത്തിൽ മുങ്ങിയത്. കാലവർഷം ശക്തമായാൽ ഇതുവഴിയിൽ പഞ്ചായത്തുകാർ ചെറുവള്ളം കൊണ്ടുവന്നു യാത്രക്കാർക്ക് മറുകര കടക്കാൻ സൗകര്യം ഏർപ്പെടുത്തുക പതിവായിരുന്നു. മഴ കൂടുതൽ ശക്തമായാൽ ചാഴൂർ പഞ്ചായത്തിലെ വാലി, കോലോത്തുംകടവ്, താന്ന്യം പഞ്ചായത്തിലെ തിരുത്തേക്കാട്, അഴിമാവ്, നടുമാട് എന്നീ പ്രദേശങ്ങൾ വെള്ളക്കെട്ടിൻെറ ഭീഷണിയിലാകും.
The post കനത്ത മഴ: ചാഴൂർ – തിരുത്തേക്കാട് റോഡിൽ വെള്ളം കയറി. appeared first on News One Thrissur.