പടിയൂർ: എടതിരിഞ്ഞിയിൽ കനാലിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന കോതറ പാലത്തിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെ പെരിഞ്ഞനം പൊൻമാനിക്കുടം ഭാഗത്ത് കനോലി കനാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്, തോട്ടുങ്ങൽ ക്ഷേത്രത്തിന് സമീപം കനാലിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹ ചെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ തെരച്ചിൽ നടത്തിയിരുന്ന ഫയർ ഫോഴ്സിൻ്റെ സ്‌കൂബാണ് അൽപ്പം മുൻപ് മൃതദേഹം കണ്ടെത്തിയത്, ബന്ധുക്കളും, നാട്ടുകാരും പോലീസും മറ്റ് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയിരുന്ന ടീമും മൃതദേഹം കണ്ട സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോട്ട്പറമ്പത്ത് ഷാനവാസ് (23) നെയാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെ കാണാതായത്.
The post കനാലിൽ കുളിക്കുന്നതിനിടെ കാണാതായ ചളിങ്ങാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി appeared first on News One Thrissur.