കയ്പമംഗലം സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

കൊടകര: നെല്ലായിയിൽ ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പറയുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

The post കയ്പമംഗലം സ്വദേശി ബൈക്കപകടത്തിൽ മരിച്ചു appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *