ദേശീയപാതയിൽ കയ്‌പമംഗലം അറവുശാലയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലെക്ക് പോയിരുന്ന സ്വകാര്യ ബസ്സും വടക്ക് ഭാഗത്തേയ്ക്ക് വന്നിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.
കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ്. ഇടിച്ച കാർ നിരങ്ങി നീങ്ങി റോഡരികിൽ നിർത്തിവച്ചിരുന്ന ബൈക്കിലും ഇടിച്ചിട്ടുണ്ട്. ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.