കരിക്കൊടി ചകിരി തൊഴിലാളി സമര സ്മരണയും സമര സഖാക്കൾക്ക് ആദരവും.

അന്തിക്കാട്: 1955 ലെ ചരിത്രപ്രധാനമായ സമരത്തിന് ആദരാഞ്ജലിയോടെ സിപിഐ നാട്ടിക മണ്ഡലം സമ്മേളനത്തിനൊടുവിലായി സ്മരണാപരിപാടി. 1955-ൽ അന്തിക്കാട്ട് നടന്ന ചകിരി തൊഴിലാളി സമരം സ്മരിച്ച് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മരണ പരിപാടി ഏറ്റവുമധികം ജനശ്രദ്ധ നേടുകയുണ്ടായി. തൊഴിലാളികൾക്ക് കുറഞ്ഞത് മിനിമം വേതനം നൽകണമെന്ന ആവശ്യവുമായി തൊഴിലാളികൾ നടത്തുന്ന ഈ സമരം അതിശയകരമായ ഒരു രാഷ്ട്രീയ പ്രത്യാഘാതമായിരുന്നു.

100-ൽപ്പരം പുരുഷന്മാരും 100-ൽപ്പരം സ്ത്രീകളും ഈ സമരത്തിൽ പങ്കുചേർന്ന് പിന്നീട് ജയിലിലായി. സമരം നയിച്ചത് സി. അച്യുതമേനോൻ ( സി.പി.ഐ സംസ്ഥാന സെക്രട്ടറി), എം.എൻ. ഗോവിന്ദൻ നായർ (എ.ഐ.ടി.യൂ.സി നേതാവ്) എന്നിവരാണ്. സമരസ്മരണ പരിപാടി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന കൗൺസിൽ അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയ കെ.പി. സന്ദീപ്, പി.കെ. കൃഷ്ണൻ, ഷീന പറയങ്ങാട്ടിൽ, രാഗേഷ് കണിയംപരമ്പിൽ, കെ.കെ. രാജേന്ദ്രബാബു, സി.ആർ. മുരളീധരൻ, വി.ആർ. മനോജ് എന്നിവരും ചടങ്ങിനെ അഭിസംബോധന ചെയ്തു. പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാൻ ഉള്ള അവകാശ പോരത്തിൽ ചരിത്രം രേഖപ്പെടുത്തിയ നാടാണ് അന്തിക്കാട്. ചകിരി തൊഴിലാളികളും ചെത്ത് തൊഴിലാളികളും നടത്തിയ രക്തരൂക്ഷിതമായ പോരാട്ടങ്ങളാണ് ഈ നാടിന്റെ സാമൂഹിക ജീവിതത്തെ മാറ്റി മറിച്ചത്.

വിവരണാധീതമായ ത്യാഗ സന്നദ്ധതകൊണ്ട് ചകിരി തൊഴിലാളികൾ കരിക്കൊടിയിൽ നടത്തിയ ചെറുത്ത് നിൽപ്പുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ആ ഉജ്ജ്വലമായ ചരിത്ര സമരത്തെ ഓർത്തെടുക്കാനും സമരാനുഭവങ്ങൾ പങ്കുവെക്കുന്നതിനും വേണ്ടി സമര ചരിത്ര സ്മരണ സങ്കടിപ്പിച്ചു സംഘാടകരെ അഭിനന്ദിക്കുന്നു എന്നും സി എൻ ജയദേവൻ അഭിപ്രായപ്പെട്ടു. അടിച്ചമർത്തലുകൾക്കും അനീതികൾക്കും എതിരായി ചെറുത്തുനിൽക്കുന്ന ‘ തൊഴിലാളികളുടെ ത്യാഗവും പോരാട്ടവും ഇന്നും പ്രചോദനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *