Now loading...
കശ്മീരിലെ വിനോദ സഞ്ചാരത്തിന് ഉത്തേജനമാകുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീനറിനെയും ക്രതയെയും പരസ്പരം ബന്ധിപ്പിക്കുന്ന സര്‍വീസുകളാണിത്. 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയാണ് പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചത്.
ലോകത്തിലെ ഉയര്‍ന്ന ആര്‍ച്ച് പാലമായ ചെനാബ് റെയില്‍വേ ബ്രിഡ്ജും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ട്രെയിന്‍ സര്‍വീസ് ഈ പാലത്തിലൂടെയാണ്. പഹല്‍ഗാമിനുശേഷം ഏതാണ്ട് നിലച്ചുപോയ കശ്മീരിലെ ടൂറിസത്തിന് വന്ദേഭാരതിന്റെ വരവ് പുതിയ ഊര്‍ജ്ജം പകരും. യാത്രക്കാര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന സര്‍വീസാണ് വന്ദേഭാരതിന്റേത്. കത്രയില്നിന്നും ശ്രീനഗറിലേക്കുള്ള യാത്രാസമയം ഇത് മൂന്നുമണിക്കൂറാക്കി കുറയ്ക്കും. നിലവില്‍ 8 മണിക്കൂര്‍വരെ സമയമെടുക്കുന്ന യാത്രയാണ് ഈ റൂട്ടില്‍. മണ്ണിടിച്ചില്‍, മോശം കാലാവസ്ഥ ഇവ യാത്രാസമയം വീണ്ടും ഉയര്‍ത്തും.
ഇതുവരെ, കശ്മീര്‍ താഴ്വരയിലെ ബനിഹാലിനും ബാരാമുള്ളയ്ക്കും ഇടയിലും ജമ്മു, ഉധംപൂര്‍, ജമ്മു മേഖലയിലെ കത്ര എന്നിവയ്ക്കിടയിലും മാത്രമേ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നുള്ളൂ.
ഈ പദ്ധതി കശ്മീരിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയില്‍ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത റെയില്‍ കണക്റ്റിവിറ്റി സ്ഥാപിക്കും.കാലാവസ്ഥയോടുള്ള പൊരുത്തപ്പെടുത്തലുകള്‍ ട്രെയിനുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ ട്രെയിനുള്വശം ചൂടായിരിക്കാനുള്ള സംവിധാനവും ഉണ്ട്.
ജൂണ്‍ 7 മുതല്‍ ശ്രീനഗറിനും ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും ഇടയില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പതിവ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പ്രഖ്യാപിച്ചു.
ഈ ട്രെയിനിന്റെ ഒരു പ്രധാന നേട്ടം, ചെനാബ് പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍, കത്രയ്ക്കും ശ്രീനഗറിനും ഇടയില്‍ സഞ്ചരിക്കാന്‍ ഏകദേശം മൂന്ന് മണിക്കൂര്‍ മാത്രമേ എടുക്കൂ, ഇത് നിലവിലുള്ള യാത്രാ സമയം മുന്ന് മണിക്കൂറാക്കി കുറയ്ക്കും എന്നതാണ്.
കാശ്മീര്‍ താഴ്വരയും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആഴ്ചയില്‍ ആറ് ദിവസം സര്‍വീസുകള്‍ നടത്തും.
പുതിയ കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഒരു ചെയര്‍ കാര്‍ സീറ്റിന് 715 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 1,320 രൂപയും നല്‍കേണ്ടിവരും. രണ്ടാമത്തെ ട്രെയിനില്‍ ചെയര്‍ കാര്‍ സീറ്റിന് 660 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 1,270 രൂപയുമാണ്് നിരക്ക്.
നോര്‍ത്തേണ്‍ റെയില്‍വേയുടെ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ഈ റൂട്ടില്‍ പ്രതിദിനം ആകെ നാല് ട്രിപ്പുകള്‍ നടത്തും. ഒരു ട്രെയിന്‍ രാവിലെ 8:10 ന് കത്രയില്‍ നിന്ന് പുറപ്പെട്ട് 11.08 ന് ശ്രീനഗറില്‍ എത്തും. മടക്കയാത്രയില്‍, ഉച്ചയ്ക്ക് 2 മണിക്ക് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.58 ന് കത്രയില്‍ എത്തും. മറ്റൊരു ട്രെയിന്‍ ശ്രീനഗറില്‍ രാവിലെ 8ന് പുറപ്പെടും. അത് 10.58 ന് കത്രയിലെത്തും. തിരിച്ച് ഈ വന്ദേഭാരത് 2.55ന് കത്രയില്നിന്നും പുറപ്പെട്ട് 5.53ന് ശ്രീനഗറിലെത്തും. ചൊവ്വാഴ്ചകളില്‍ ഈ ട്രെയിന്‍ ഓടില്ല.
Jobbery.in
Now loading...