തൃശ്ശൂർ : എരുമപ്പെട്ടി വെള്ളറക്കാട് കാട്ട് പന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. ചിറമനേങ്ങാട്, കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദാണ്(20) മരിച്ചത്.
വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ട് പന്നി സ്കൂട്ടറിലിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ ഇർഷാദിന് തലയ്ക്ക് സാരമായി പരിക്കേട്ടിരുന്നു.
ഇന്നലെ രാത്രിയിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാംകുളം ആസ്തർ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു. മാതാവിനെ ഗൾഫിലേക്ക് യാത്രയയക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ട് സഹോദരങ്ങളും ദുബായിലാണുള്ളത്.