വലപ്പാട് : കാപ്പ ലംഘിച്ചതിന് വലപ്പാട് സ്വദേശി അറസ്റ്റിൽ. വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34) യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ജിത്ത് ലൈംഗിക പീഡനം ഉൾപ്പെടെ 6 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കെ വലപ്പാട് ബീച്ചിലുള്ള ഇയാളുടെ വീടിന് സമീപം കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടർന്നാണ് നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ജിത്തിനെ അറസ്റ്റ് ചെയ്തത്.
വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ..രമേഷ് , സബ് ഇൻസ്പെക്ടർ സാബു, എ എസ് ഐ ഭരതനുണ്ണി, സിവിൽ പോലീസ് ഓഫീസർ പ്രവീൺ, ഡ്രൈവർ എ എസ് ഐ ചഞ്ചൽ എന്നിവരാണ് ജിത്തിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ DySP വി കെ രാജു വിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് ജിത്ത് നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് വലപ്പാട് ISHO രമേഷ് എം കെ അറസ്റ്റ് ചെയ്തിട്ടുള്ളത്.