വലപ്പാട്: കാപ്പ ലംഘിച്ചതിന് വലപ്പാട് സ്വദേശി അറസ്റ്റിൽ.വലപ്പാട് ബീച്ച് കിഴക്കന്‍ വീട്ടിൽ ജിത്തിനെ (34) യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജിത്ത് ലൈംഗിക പീഡനം ഉൾപ്പെടെ 6 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കെ വലപ്പാട് ബീച്ചിലുള്ള ഇയാളുടെ വീടിന് സമീപം കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടർന്നാണ് നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ജിത്തിനെ അറസ്റ്റ് ചെയ്തത്.
വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ..രമേഷ് , സബ് ഇൻസ്പെക്ടർ സാബു, എ എസ് ഐ ഭരതനുണ്ണി, സിവിൽ പോലീസ് ഓഫീസർ പ്രവീൺ, ഡ്രൈവർ എ എസ് ഐ ചഞ്ചൽ എന്നിവരാണ് ജിത്തിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
The post കാപ്പ ലംഘിച്ചതിന് വലപ്പാട് സ്വദേശി അറസ്റ്റിൽ. appeared first on News One Thrissur.