പുതുക്കാട് : അവിവാഹിതരായ മാതാപിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു. പുതുക്കാട് ആണ് സംഭവം. രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെ കുഴിച്ചിട്ടു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ അന്വേഷണം തുടങ്ങി. കർമ്മം ചെയ്യാൻ അസ്ഥികൾ സൂക്ഷിച്ചു. പുതുക്കാട്, വെള്ളിക്കുളങ്ങര സ്വദേശികളായ 26കാരനും 21 കാരിയും കസ്റ്റഡിയിൽ.
അവിവാഹിതരായ പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനും 21 കാരിക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. 2021ലായിരുന്നു ഈ സംഭവം. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് യുവാവും യുവതിയും കുഞ്ഞിൻ്റെ അസ്ഥി ഭവിനെ ഏൽപ്പിക്കുകയായിരുന്നു. അതിന് ശേഷം 2024ൽ യുവതി വീണ്ടും കുഞ്ഞിന് ജന്മം നൽകി. എന്നാൽ ആ കുട്ടിയും മരിച്ചുവെന്ന് ഇവർ യുവാവിനെ അറിയിച്ച ശേഷം കുട്ടിയെ കുഴിച്ചിടുകയായിരുന്നു.കുട്ടിയുടെ മൃതദേഹം യുവതി തന്റെ സ്കൂട്ടറിൽ ഭവിന്റെ വീട്ടിൽ എത്തിച്ച ശേഷം വീടിന് സമീപത്തായി കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാൾ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.
ഇയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. കുഴിച്ചുമൂടിയ രണ്ടും ആൺ കുട്ടികളാണ് എന്നും യുവതി പ്രസവിച്ചത് വീട്ടിൽ തന്നെയാകാമെന്നും സംഭവത്തിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചുവെന്നും തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പ്രതികരിച്ചു. സംഭവത്തിൽ ഭവിൻ സ്റ്റേഷനിൽ എത്തിച്ച തലയോട്ടികളുടെ പരിശോധന നടത്താൻ ഫോറൻസിക് സർജൻ ഉടൻ പുതുക്കാട് സ്റ്റേഷനിൽ എത്തും. അതേസമയം ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിന്റെ നേതൃത്വത്തിൽ ഭവിനെ ചോദ്യം ചെയ്യുകയാണ്