കാഞ്ഞാണി : പ്രവർത്തിക്കാതെ കിടന്നിരുന്ന ടിവി കത്തിനശിച്ചു. കാരമുക്ക് പതിനെട്ടാം വാർഡിൽ രാജിവ്ജി റോഡിലെ കാളാനി വേണുവിന്റെ വീട്ടിലെ ടിവിയാണ് പൂർണമായി കത്തി നശിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിനകത്ത് കിടക്കുകയായിരുന്ന വീട്ടമ്മ ഉഷ ടിവി കത്തുന്നത് കണ്ടു പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഫയർഫോഴ്സും അന്തിക്കാട് പോലീസും എത്തുമ്പോഴേക്കും നാട്ടുകാർ തീയണച്ചു. കെഎസ്ഇബി അധികൃതർ എത്തി വിട്ടിലെ വൈദ്യുതി വിച്ചേദിച്ചു. വീടിനകം പൂർണമായി കരിപിടിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ട് ആണ് ടിവി കത്തി നശിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
The post കാരമുക്കിൽ വീടിനുള്ളിലെ ടിവിക്ക് തീപ്പിടിച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. appeared first on News One Thrissur.