കാരമുക്ക് പൂതൃക്കോവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും  പ്രസാദ ഊട്ടും.

കാഞ്ഞാണി: കാരമുക്ക് പൂതൃക്കോവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം മെയ് 30 വെള്ളിയാഴ്ച മുതൽ ജൂൺ 5 വ്യാഴാഴ് വരെ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകളോടും, കലാസാംസ്കാരിക പരിപാടികളോടും കൂടി ആഘോഷിക്കുമെന്ന് പ്രസിഡൻ്റ് ഷാജി കുറുപ്പത്ത്, സെക്രട്ടറി പി.ബി.വേണു, ട്രഷറർ കെ.കെ.സൂര്യനാരായണൻ, വൈ. പ്രസിഡൻ്റ് സുഷമ സുനിൽ, ജോ. സെക്രട്ടറി അജിത ശ്രീനി വാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ്‌ 30 വെള്ളിയാഴ്ച വൈകീട്ട് 6. 30 നടക്കുന്ന കലാസാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ആവണേങ്ങാട്ട് കളരി കാരണവർ അഡ്വക്കേറ്റ് എ. യു രഘുരാമൻ പണിക്കർ നിർവ്വഹിക്കും. ചടങ്ങിൽ പഴങ്ങാ പറമ്പ് കൃഷ്ണൻ നമ്പൂതിരി ,അഡ്വ.കെ.എൻ സോമ കുമാർ, സി.പി.രമേശ് നമ്പൂതിരി ,പി .വി.ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളാകും.
ക്ഷേത്രം ട്രസ്റ്റി അംഗമായിരുന്ന സി.പി. മുകേഷ് നമ്പൂതിരിയുടെ സ്മരണാർത്ഥം ചെങ്ങല്ലൂർ മന ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ്
പ്ലസ്ടുവിന് ഉന്നത വിജയം കൈവരിച്ച നമന സുഭാഷ്, എസ് എസ് എൽ സി യിൽ ഉന്നത വിജയം കൈവരിച്ച നിതാര സജീവ്, തീർത്ഥാസന്തോഷ് എന്നിവർക്ക് സമർപ്പിക്കും. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മണലൂർ ഗോപിനാഥിനെ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ” നരസിംഹ ജ്യോതി പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് ഗോപിനാഥ് അ വതരിപ്പിക്കുന്ന ഓട്ടൻ തുള്ളലും അരങ്ങേറും.
മെയ് 31 ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക്  കലാപീഠം ഹരീഷ് പശുപതി അവതരിപ്പിക്കുന്ന ചാക്യാർ കൂത്തും തുടർന്ന് ക്ലാസിക്കൽ ഡാൻസും ,ജൂൺ 1 വൈകീട്ട് 6. 30 ന് ടീം കിടിലം കൈകൊട്ടിക്കളി സംഘവും, മയൂഖ കാരമുക്കും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും , കാഞ്ഞാണി ശിവപ്രിയ നാട്യകല അവതരിപ്പിക്കുന്ന നൃത്താർച്ചനയും ഉണ്ടായിരിക്കും. ജൂൺ 2 ന് വൈകീട് 5 മണിക്ക് താന്ത്രിക വിധിപ്രകാരം ശുദ്ധിക്രിയകൾ നടത്തും. രാത്രി ഏഴുമണിക്ക് തിരുവാതിരക്കളിയും ഉണ്ടാക്കും. ജൂൺ 3 ന് വൈകീട്ട് ഏഴുമണിക്ക് ടീം ഓഫന്റേഴ്സ് അച്ഛന്മാരും മക്കളും, ബെസ്റ്റ് നൈബേഴ്സ് ഫാമിലി കാരമുക്ക്, ആവണി തെക്കേക്കര നാട്യവേദ വനിതാ കൂട്ടായ്മ എന്നീ ടീമുകൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവ അരങ്ങേറും. ജൺ 4 ന് ദേശത്തെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
പ്രതിഷ്ഠാദിനമായ ജൂൺ 5 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, കളഭാഭിഷേകം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, മേളം, പ്രസാദഊട്ട് എന്നിവ നടത്തും. മേളത്തിന് വാദ്യശ്രേഷ്ഠ ശ്രീ പഴുവിൽ രഘുമാരാർ പ്രമാണം വഹിക്കും. വൈകീട്ട് 6 മണിക്ക് ചുറ്റുവിളക്ക് നിറമാല, വിശേഷാൽ പാനകനിവേദ്യം തുടർന്ന് തായമ്പകയും നടത്തും. വൈകീട്ട് 7 മണിക്ക് ദേശത്തെ കുട്ടികളും മുതിർനവരും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

The post കാരമുക്ക് പൂതൃക്കോവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും  പ്രസാദ ഊട്ടും. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *