കിഴുപ്പിള്ളിക്കര : ലഹരിക്കെതിരെ ശബ്ദിച്ചതിനു വീടുകയറി വധഭീഷണി മുഴക്കിയ യുവാവിനെ അന്തിക്കാട് പോലീസ് പിടി കൂടി. കിഴുപ്പിള്ളിക്കര ജനകീയ സമിതി പ്രവത്തകൻ പി കെ. ഷറഫുദ്ദീൻ്റെ വീട്ടിൽ രാവിലെ കയറി വന്നു വധിക്കുമെന്നു ഭീഷണി മുഴക്കിയ കെവിൻ (38) നെ ജനകീയ സമിതിയുടെ ഇടപെടലിൽ അന്തിക്കാട് പോലീസ് പിടികൂടി
ലഹരി വിപത്തിനെതിരെ ജാതിരാഷ്ട്രീയ കക്ഷി ഭേദമന്യേ ഒരു ഗ്രാമം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനെതിരെ സമൂഹത്തിനും കുടുംബത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കെവിൻ ഇന്നു രാവിലെ എട്ടരയോടെയാണ് പി കെ ഷറഫുദ്ദീൻ്റെവീട്ടിൻ്റെ മുൻവാതിലുകളിൽ അട്ടഹാസത്തോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ലഹരി വിൽപ്പനക്കാരനും ഏജൻ്റുമായ കെവിൻ സ്ക്കൂൾ സമയങ്ങളിൽ കുട്ടികൾക്കിടയിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വാഹനം ഓടിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നുണ്ട്.