കിഴുപ്പിള്ളിക്കരയിൽ സാഭിമാനം 2025 വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി.

കിഴുപ്പിള്ളിക്കര: ജനകീയ സമിതിയുടെ നേതൃത്വത്തിൽ അരുതാത്ത ലഹരിക്കെതിരെ നാടു കൈകോർക്കുന്നു എന്ന സന്ദേശവുമായി സാഭിമാനം 2025 എന്ന കലാകായിക സാംസ്കാരിക വിദ്യാഭ്യാസ പുരസ്കാര സമർപ്പണം പ്രശസ്ത സിനിമാ താരം ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്തു. കിഴുപ്പിള്ളിക്കര ഗ്രാമത്തിലെ എസ്എസ്എൽസി, പ്ലസ് ടു സിബിഎസ്ഇ പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയുമാണ് സാഭിമാനം 2025 പരിപാടി ചടങ്ങിൽ വച്ച് ആദരിച്ചത്. കൂടാതെ എൽഎസ്എസ്, യുഎസ്എസ് , എൻഎംഎം എസ് സ്കോളർഷിപ്പ് നേടിയവരെയും ,ഹരിതകർമ്മ സേനാ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ എന്നിവരെയും 22 വർഷമായി എസ് എസ് എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന ഗവൺമെൻറ് നളന്ദ ഹയർ സെക്കൻഡറി സ്കൂളിനേയും ആദരിച്ചു.കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ വെച്ച് ജനകീയ സമിതി ചെയർമാൻ പി.ബി അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ. കൺവീനർ ടി.വി ദിപു സ്വാഗതവും മുഖ്യാതിഥികളായി അന്തിക്കാട് എക്സൈസ് ഇൻസ്പെകടർ എൻ. രാജേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം സാജൻമാസ്റ്റർ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭാ സുരേഷ് , അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശിധരൻ, ഫിലിം ഡയക്ടർ റിഷി സുരേഷ് ,വാർഡ് മെമ്പർമാരായ ഷൈനി ബാലകൃഷ്ണൻ, സി.എൽ ജോയ്, സതി ജയചന്ദ്രൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു. ട്രഷറർ ഗോഗുൽകൃഷ്ണ വി നന്ദിയും പറഞ്ഞു. പരിപാടിക്ക് സിഡിഎസ് മെമ്പർമാരായ വൃന്ദ ജയലാൽ, രാജി, സനീഷ് കെ.സി, ബഷീർ പുതിയ വീട്ടിൽ, പി.കെ ചന്ദ്രശേഖരൻ, റാഫി പുതിയ വീട്ടിൽ,ഫിറോസ് മൂന്നാക്കപറമ്പിൽ സ്വാലിഹ് ഹബീബ്, രതിസുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞ ഹബിബുള്ള പട്ടാട്ടും, ലഹരി വിരുദ്ധ കവിത കൃഷ്ണദേവ് ദിലീപ് കുമാർ ആലപിച്ചു.

The post കിഴുപ്പിള്ളിക്കരയിൽ സാഭിമാനം 2025 വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *