കിഴുപ്പിള്ളിക്കര: കരുവന്നൂർ പുഴയുടെ കുറുകെ മുനയത്ത് വർഷം തോറും നിർമ്മിക്കുന്ന ബണ്ട് കാലവർഷത്തിൻ്റെ കുത്തിയൊഴുക്കിൽ തകർന്നു. മഴയുടെ ശക്തി മുൻവർഷങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണ ജൂലായ് – ആഗസ്റ്റ് മാസങ്ങളിലാണ് മുനയം കെട്ടിൻ്റെ സെൻ്ററിലുള്ള ചീപ്പ് തുറക്കാറുള്ളത്. ഇപ്പോൾ കരയോടു ചേർന്നഒരു ഭാഗം പൂർണ്ണമായും ഒലിച്ചു പോവുകയാണുണ്ടായത്. ഇത് പ്രദേശത്തെ സ്വകാര്യ ഭൂമികൾക്കും വീടുകൾക്കും പറമ്പുകളിലെ ഫലവൃക്ഷങ്ങൾക്കും അപകട ഭീഷണ വരുത്തിയിരിക്കയാണ്. ഇത്തവണത്തെ ബണ്ട് നിർമ്മാണം അശാസ്ത്രീയമാണെന്നും കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്ന മുളകളും മണ്ണുമാണ് നിർമ്മാണത്തിനു ഉപയോഗിച്ചിരുന്നതെന്നും അതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങളും ധർണ്ണകളും നടത്തിയിരുന്നു. മുനയം ബണ്ടിന് കൂടുതൽ ഉറപ്പു ലഭിക്കാനായി സമാനമായി മറ്റൊരു ചിറ കൂടി കെട്ടി ഉറപ്പുവരുത്താറുണ്ട്. ആ ചിറ ഇക്കുറി നിർമ്മിച്ചിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. അതാണ് ഇത്രയും വേഗം മുനയം ബണ്ട് തകരാൻ കാരണമായത്. മൂന്നരപതിറ്റാണ്ടായി കനോലി കനാലിലെ ഉപ്പുവെള്ളം വേനലിൽ കരുവന്നൂർ പുഴയിൽ പ്രവേശിക്കാതിരിക്കാൻ ലക്ഷങ്ങൾ കരാറുകാരന് നൽകിയാണ് മുനയത്ത് ബണ്ട് നിർമ്മിക്കുന്നത്. ഈ നിർമ്മാണത്തിനു ചിലവഴിക്കുന്ന ഫണ്ട് വർഷാ വർഷങ്ങളിൽ സർക്കാറിനു ലാപ്സായിട്ടാണ് പോകുന്നത്. ഇവിടെ ഷട്ടർകം ബ്രിഡ്ജ് നിർമ്മിക്കണ മെന്നുള്ളത് കർഷകരുടെയും പുഴയോരവാസികളുടെയും ആവശ്യമാണ്. വലിയ തുക നഷ്ടമാക്കുന്ന ഇത്തരം ബണ്ട് നിർമ്മാണം അടുത്ത വർഷമെങ്കിലും നിർത്തലാക്കി ഷട്ടർ കം ബ്രിഡ്ജ് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് കാട്ടൂർ – താന്ന്യം മണ്ഡലം കമ്മറ്റികൾ ആവശ്യപ്പെട്ടു
The post കിഴുപ്പിള്ളിക്കര മുനയം ബണ്ട് തകർന്നു; പ്രദേശത്തെ വീടുകൾ അപകട ഭീഷണിയിൽ. appeared first on News One Thrissur.