തൃശൂർ: ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്തു വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മൂത്ത മകൻ സരുൺ (10) ആണ് മരിച്ചത്. കുളത്തിലെ ചേറിൽ പൂണ്ടുപോയ സരുണിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം വീണ സഹോദരൻ വരുണിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കുളത്തിന്റെ ഭിത്തിയിൽ പിടിച്ച് നിന്നതിനെ തുടർന്ന് നാട്ടുകാർ വരുണിനെ രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരങ്ങൾ ഇരുവരും മീൻ പിടിക്കാൻ എത്തിയതായിരുന്നു. റബർ ടാപ്പിംഗ് തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ട് കോളനിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. ആശാരിക്കാട് GUPS വിദ്യാത്ഥിയാണ് സരുൺ.
The post കുളത്തിൽ വീണ് പത്തു വയസുകാരൻ മരിച്ചു. appeared first on News One Thrissur.