Now loading...
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വിവിധ ജോലി അവസരങ്ങൾ
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി
സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികൾ
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ റിക്രൂട്ട്‌മെന്റ്.
പ്രായം 24 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ളവരായിരിക്കണം.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യതകൾ
1.ഉദ്യോഗാര്‍ഥി MV ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം.
2.തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് കരസ്ഥമാക്കണം.
3.അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയിക്കണം.
മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഡ്രവിങ്ങിലുള്ള പ്രവൃത്തി പരിചയം.
4.വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാവുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.
5.സ്വന്തം താമസ സ്ഥലത്തുള്ള പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
(adsbygoogle = window.adsbygoogle || []).push({});
സര്‍ക്കാര്‍ അംഗീകൃത ഉത്തരവ് പ്രകാരം 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക അലവന്‍സ് ലഭിക്കും
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷ നല്‍കുക.
Now loading...