Now loading...
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇനി വൈകാതെ തമിഴ്‌നാട്ടിലേക്കുമെത്തും. ഇതിനായി കേരളത്തില്‍ രൂപപ്പെടുത്തുന്ന ഡിസ്ട്രബ്യൂഷന്‍ സിസ്റ്റം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയാണ് ടാല്‍റോപ്. അമേരിക്കയിലെ സിലിക്കണ്‍ വാലിയുടെ മോഡലില്‍ കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന ഇക്കോസിസ്റ്റമാണ് ടാല്‍റോപിന്റേത്.ഓരോ സ്റ്റാര്‍ട്ടപ്പിനും ബിസിനസുകള്‍ക്കുമെല്ലാം ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഡിസിട്രിബ്യൂഷന്‍ സിസ്റ്റം അവര്‍ ഒരുക്കി വരുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രോഡക്റ്റുകളും സര്‍വീസുകളും എത്തിക്കാന്‍ കഴിയുന്ന സിസ്റ്റമാണ് ടാല്‍റോപ് ഒരുക്കുന്നത്. കേരളത്തിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മിനി ഐ.ടി പാര്‍ക്കുകള്‍ക്ക് സമാനമായ വില്ലേജ് പാര്‍ക്കുകളാണ് ടാല്‍റോപ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. ഈ ഒരു ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തെയാണ് തമിഴ്‌നാട്ടിലേക്കും കമ്പനി വ്യാപിപ്പിച്ചിരിക്കുന്നത്.
ചെന്നെയില്‍ സ്റ്റേറ്റ് ഓഫീസും 39 ലോക്‌സഭാമണ്ഡലങ്ങളില്‍ 39 ടെക്കീസ് പാര്‍ക്കുകളും ഇന്‍വെന്റര്‍ പാര്‍ക്കുകളും കമ്പനി സജ്ജമാക്കും. ഇതിന്റെ ഭാഗമായി ചെന്നെയില്‍ പ്രവര്‍ത്തനമാരംഭിച്ച ടാല്‍റോപിന്റെ തമിഴ്‌നാട് സ്റ്റേറ്റ് ഓഫീസിന്റെ സോഫ്റ്റ് ലോഞ്ച് ടാല്‍റോപ് ബോര്‍ഡ് ഡയരക്ടറും ചീഫ് ഓപ്പറേഷന്‍ ഓഫീസറുമായ ജോണ്‍സ് ജോസഫ് നിര്‍വ്വഹിച്ചു. ടെക്കീസ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി ടാല്‍റോപ് അറിയിച്ചു.
നിലവില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ടാല്‍റോപിന്റെ യു.എ.ഇ ഓഫീസിന് സമാനമായി മറ്റു രാജ്യങ്ങളിലും ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഓഫീസുകളിലൂടെയാണ് ഓരോ സംസ്ഥാനത്തെയും ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തെ ഗ്ലോബല്‍ മാര്‍ക്കറ്റുമായി കണക്ട് ചെയ്യുന്നത്.ഉദ്ഘാടന ചടങ്ങില്‍ ടാല്‍റോപ് ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്‌മെന്റ് ആന്‍മേരി ജിജു, ഡയറക്ടര്‍ ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് അനു എന്‍ അബു, ഡയറക്ടര്‍ ഓഫ് സെയില്‍സ് പ്രവീണ്‍ പി.ജെ, വൈസ് പ്രസിഡന്റ് ഓഫ് സെയില്‍സ് അനന്തുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Jobbery.in
Now loading...