കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിംഗ് ആരംഭിച്ചു Entertainment News

റെ ശ്രദ്ധേയമായ കേരള ക്രൈം ഫയല്‍സിന്‍റെ രണ്ടാം സീസണ്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാകും രണ്ടാം സീസണില്‍ പറയുന്നത്. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആദ്യ ഭാ​ഗവും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്.

ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ബാഹുല്‍ രമേശാണ് സീസൺ 2 ന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന്റെ രചയിതാവ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ഡിഒപി – ജിതിൻ സ്റ്റാനിസ്ലാസ് എഡിറ്റർ – മഹേഷ് ഭുവനാനന്ദ് സംഗീതം – ഹേഷാം അബ്ദുൾ വഹാബ് പി ആർ ഓ – റോജിൻ കെ റോയ് മാർക്കറ്റിംഗ് – ടാഗ് 360 ഡിഗ്രി. മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിം​ഗ്. അജുവർ​ഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

The post കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിംഗ് ആരംഭിച്ചു appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *