Now loading...
This job is posted from outside source. please Verify before any action
കേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി നേടാൻ അവസരം
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2025 മാര്‍ച്ച് 20 മുതല്‍ 2025 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ടൂറിസം വകുപ്പില്‍ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികകളില്‍ ആയി മൊത്തം 38 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തപാൽ വഴി ഉടനെ അപേക്ഷിക്കാം.
തസ്തികയുടെ പേര് പ്രായ പരിധി
ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി 18-36 വയസ്സാണ് പ്രായം കണക്കാക്കുന്നത്.
തസ്തികയുടെ പേര് /യോഗ്യത
ഹൗസ് കീപ്പിങ് സ്‌റ്റാഫ്
പത്താം ക്ലാസ്; ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ, 6 മാസ പരിചയം.
ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്
യോഗ്യത : പ്ലസ് ടു ജയം, ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം/ ഒരു വർഷ ഡിപ്ലോമ, 2 വർഷ പരിചയം.
കുക്ക് യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ, 2വർഷ പരിചയം
അസിസ്‌റ്റന്റ് കുക്ക്
യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം, ഒരു വർഷ പരിചയം.
റിസപ്ഷനിസ്‌റ്റ്
പ്ലസ് ടു ജയം, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം.
കിച്ചൻ മേട്ടി
പത്താം ക്ലാസ്, ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം
കേരള ടൂറിസം വകുപ്പ് വിവിധ ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം തപാൽ വഴി അപേക്ഷിക്കാം.
▪️അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
▪️ ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ച ശേഷം അപേക്ഷിക്കുക.
Now loading...