കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപി (53) ൻ്റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്.
മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ കാണാതായിരുന്ന പാലക്കപ്പറമ്പിൽ സന്തോഷിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലായിരുന്നു അപകടം. ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കോട്ടപ്പുറം കോട്ടയിൽ പുഴയിൽ മണൽ വാരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.