Now loading...
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘമാണ് ഫസ്റ്റ് ക്ലാപ്പടിച്ചത്. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’.
ഹൊറർ-കോമഡി എന്റർടെയ്നറായ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കൻ നിർവ്വഹിക്കുന്നു. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് ‘പ്രകമ്പനം’. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശീതൾ ജോസഫ്,ഗായത്രി സതീഷ്,അനഘ അജിത് എന്നിവർ ആണ് നായികമാർ.
Also Read: ‘മഹാറാണി’ ഇനി ഒടിടിയിലേക്ക്
അതേസമയം ‘പണി ‘എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി ആണ് നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. എഡിറ്റർ- സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ -ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈൻ -സുഭാഷ് കരുൺ, വരികൾ -വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശശി പൊതുവാൾ, വി.എഫ്. എക്സ് -മേരാക്കി,മേക്കപ്പ് -ജയൻ പൂങ്കുളം, പിആർഓ- മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.
The post ഗണപതിയും സാഗര്‍ സൂര്യയും എത്തുന്നു; ‘പ്രകമ്പനം’ ചിത്രീകരണം ആരംഭിച്ചു appeared first on Express Kerala.
Now loading...