ഗുരുവായൂർ കെഎസ്ആർടിസിക്ക് ഇനി ഇ-ഓഫീസ്

ഗുരുവായൂർ: കെഎസ്ആർടിസി ഡിപ്പോയുടെ ഓഫീസ് ഇ-ഓഫീസ് ആയതിന്റെ ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 7.24 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണം നടത്തിയത്. കൂടാതെ ഗുരുവായൂർ കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് സ്കൂളും ഷോപ്പിംഗ് കോംപ്ലക്സും ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ഇന്ത്യക്ക് മാതൃകയാകുന്ന തരത്തിൽ എല്ലാ പൊതുമേഖല സ്ഥാപനങ്ങളേയും ലാഭകരമാക്കി മാറ്റുകയും തൊഴിലാളികളുടെ സ്ഥാപനമാക്കി സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ചടങ്ങിൽ നഗരസഭ കൗൺസിലർ ശോഭാ നാരായണൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ സോൺ ചീഫ് ട്രാഫിക് ഓഫീസർ ടി.എ ഉബൈദ്, ഡിടിഒ കെ.പി രാധാകൃഷ്ണൻ, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ കെ. കെ നിബു, കെഎസ്ആർടിസി ജീവനക്കാരായ കെ.കെ ഷിജു, ടി.കെ പ്രഹ്ലാദൻ, എ.എസ് ശ്രീജിൽ, കെ അബ്ദുൾ സലാം, കെ സത്യപാൽ തുടങ്ങിയവർ സംസാരിച്ചു.

The post ഗുരുവായൂർ കെഎസ്ആർടിസിക്ക് ഇനി ഇ-ഓഫീസ് appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *