ചാഴൂർ പല്ലവി അംഗൻവാടി നാടിന് സമർപ്പിച്ചു

ചിറക്കൽ: നാട്ടിക നിയോജക മണ്ഡലം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പല്ലവി അംഗൻവാടിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.

നാട്ടിക നിയോജക മണ്ഡലത്തിലലെ എല്ലാ അംഗൻവാടികളിലും ബേബി മാറ്റുകളും , ഫർണ്ണീച്ചറുകളും എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ഉടൻ അനുവദിക്കുമെന്നും 2021 മുതൽ 2025 വരെയുള്ള കാലയളവിൽ മണ്ഡലത്തിലെ 12 അംഗൻവാടികൾ സ്മാർട്ടായെന്നും 8 അംഗൻവാടികൾക്കായി ഫണ്ട് അനുവദിച്ചതായും എംഎൽഎ പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് അധ്യക്ഷനായി , ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രാമചന്ദ്രൻ , ഗ്രാമപഞ്ചായത്ത് അംഗം പ്രിയ ഷോബിരാജ് , സെക്രട്ടറി ജോയ്സി വർഗ്ഗീസ് , ഐസിഡിഎസ് സൂപ്പർവൈസർ നിത എന്നിവർ സംസാരിച്ചു.

The post ചാഴൂർ പല്ലവി അംഗൻവാടി നാടിന് സമർപ്പിച്ചു appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *