അന്തിക്കാട് : താന്ന്യത്ത് വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് നാടുവിട്ട് ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പൊലീസ് സംഘം പിടികൂടിയ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി. അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും കായ്ക്കുരു രാഗേഷിന്റെ സംഘാംഗവുമായ ചാഴൂർ പുതിയവീട്ടിൽ ഷജീറിനെയാണ് (ഷാജഹാൻ-31) ആറ് മാസക്കാലത്തേക്ക് ജയിലിലടച്ചത്.
ഷാജഹാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ് കൂടാതെ വലപ്പാട്, കൈപ്പമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രമിനൽ കേസുകളുമുണ്ട്.