
കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് ഉപജില്ലയിലെ ആദ്യത്തെ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രമാണ് ഇത്. തൊഴില്‍ പരിശീലിക്കുന്നതിന് വേണ്ടി സ്‌കൂളില്‍ ആരംഭിച്ച ലാബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതയുള്ള ജിം ട്രെയിനര്‍, മൊബൈല്‍ […]