ചേർപ്പ് : ഗ്രാമീണ പ്രകൃതി സൗന്ദര്യം നിറഞ്ഞ പാറളം- ചേർപ്പ് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചേനത്ത് ‘നെല്ലറ ” ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കുട്ടവഞ്ചികൾ, കയാക്കിംഗ്, ബോട്ടിങ്ങ് സവാരി എന്നിവയ്ക്ക് തുടക്കമിടുകയാണ് ചേനം തരിശ്പടവ് കമ്മിറ്റി.
കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ടൂറിസത്തിൽ നിന്നുള്ള വരുമാനംകർഷകനും ഗ്രാമീണ ജനതയ്ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്പടവ് പ്രസിഡൻ്റ് ബിജു പണിക്കശേരി, സെക്രട്ടറി ടി.കെ. രാജു എന്നിവർ പറഞ്ഞു.പടവിൽ കുട്ടവഞ്ചി ഇറക്കുന്നതിൻ്റെയും കയാക്കിങ്ങ് ആരംഭിക്കുന്നതിൻ്റെ ഉദ്ഘാടനം 22 ന് രാവിലെ 9 ന് മന്ത്രി ആർ. ബിന്ദു നിർവ്വഹിക്കും. പടവിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, ഭക്ഷണത്തിനായി തട്ടുകടകൾ, മത്സ്യം ചൂണ്ടയിട്ട് പിടിക്കുന്നതിനായി തോട്ടിൽ സൗകര്യവും പിടിക്കുന്ന മത്സ്യങ്ങൾ പാചകം ചെയ്തു നൽകുവാനുള്ള സൗകര്യവും ഒരുക്കും. പടവിൽ വെള്ളം കയറി കിടക്കുന്ന സമയത്ത് നടത്തുന്ന മത്സ്യകൃഷിക്ക് പുറമെയാണ് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതി യുംകൂടി ആരംഭിക്കുന്നത്. മത്സ്യകൃഷി, ടൂറിസം, സൗരോർജ പദ്ധതികൾക്കായി കേന്ദ്ര കേരള സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതോടെ ചേനം കോൾപടവിൻ്റെ മുഖഛായ മാറുമെന്നും ഭാരവാഹികൾ പറഞ്ഞു.
The post ചേനം കോൾ പാടം ടൂറിസത്തിലേക്ക്; കയാക്കിംഗും ബോട്ട് സവാരിയും ആരംഭിക്കുന്നു. appeared first on News One Thrissur.