ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം, കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. എയർബാഗുകൾ പുറത്തുചാടിയ നിലയിലാണ്, ഗുരുവായൂരിൽ നിന്ന് തൃത്തല്ലൂർ ഭാഗത്തേക്ക് പോകുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല,
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്, ദേശീയപാത നിർമ്മാണ കമ്പനി വാഹനങ്ങൾക്ക് വേണ്ടതായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കാത്തതാണ് അപകടത്തിന് പ്രധാന കാരണം, പല സ്ഥലങ്ങളിലും കൂർത്ത കമ്പികൾ പുറത്തായി നിൽക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും, രാത്രി സമയങ്ങളിൽ ശക്തമായ മഴയുള്ളപ്പോൾ വാഹന യാത്രക്കാർക്ക് ഡിവൈഡറുകൾ കാണാൻ കഴിയില്ല,
ദേശീയപാതയിൽ വഴിവിളക്കുകൾ ഇല്ലാത്തത് വാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വാഹന യാത്രക്കാർക്ക് ദൂരെ നിന്ന് കാണാവുന്ന രീതിയിൽ ലൈറ്റ് ബോർഡുകൾ സ്ഥാപിക്കണമെന്നും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ റോഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തണമെന്നും വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും, സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു,