ചേർപ്പ് പാലക്കലിൽ വീടിൻ്റെ വാതിൽ കുത്തിതുറന്ന് മോഷണത്തിന് ശ്രമം: പ്രതി അറസ്റ്റിൽ

ചേർപ്പ്: പാലക്കൽ സ്വദേശിനിയുടെ വീട്ടിലെ വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ കണ്ടാണശ്ശേരി അരിയന്നൂർ സ്വദേശി പണ്ടാരപറമ്പിൽ വീട്ടിൽ ഷനജ് (30) നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമം നടന്ന വീട്ടിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ ആണ് പ്രതിയെ പിടി കൂടാൻ സഹായിച്ചത് . പ്രതിയെ ഇന്ന് കോടതിയൽ ഹാജരാക്കും.

ഷനജിന് നെടുപുഴ, കുന്നംകുളം, പീച്ചി, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി മയക്ക് മരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള 2 കേസുകളും, മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള 2 കേസുകളും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ ഒരു കേസും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്.

ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.ബി.പ്രദീപൻ, എസ്.സി.പി.ഒ മാരായ കെ.എൽ. സിന്റി, അനീഷ്, സി.എസ്. അജിത്ത്, സി.പി.ഒ സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

The post ചേർപ്പ് പാലക്കലിൽ വീടിൻ്റെ വാതിൽ കുത്തിതുറന്ന് മോഷണത്തിന് ശ്രമം: പ്രതി അറസ്റ്റിൽ appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *