Now loading...
മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾക്ക് തിരക്കഥ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. ഫസ്റ്റ് ബെൽ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി തുടങ്ങി കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട് തുടങ്ങിയ ദിലീപ് ചിത്രങ്ങളുടെ തിരക്കഥയും ഇദ്ദേഹമാണ് എഴുതിയത്.
മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ചോട്ടാ മുംബൈയുടെ തിരക്കഥ ബെന്നി പി നായരമ്പലാമാണ് തയ്യാറക്കിയത്. ഒരു ഇന്റർവ്യൂവിൽ ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഇനി നടക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവരില്‍ പലരും ഇന്നില്ലെന്നും അന്നത്തെ മോഹന്‍ലാലിന്റെ പ്രായമല്ല ഇന്നത്തെ മോഹന്‍ലാലിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നിര്‍ത്താവുന്ന നടനായിരുന്നു അദ്ദേഹം’: മനസ് തുറന്ന് മധു
ബെന്നി പി നായരമ്പലം പറഞ്ഞത്
‘ഒരുപാട് സിനിമകളുടെ രണ്ടാം ഭാഗത്തിന് സ്‌കോപ്പുണ്ടെന്ന് പറഞ്ഞിട്ട് ആളുകള്‍ ഫേസ്ബുക്കിലും മറ്റും എഴുതുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ രണ്ടാം ഭാഗമെന്നത് വളരെ റിസ്‌ക്കാണ്. ഇപ്പോള്‍ ഛോട്ടാ മുംബൈ വളരെയേറെ ആഘോഷിക്കപെടുന്നുണ്ടല്ലോ. ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പലരും പറയുന്നത് കേള്‍ക്കാം. അങ്ങനെയൊരു സിനിമ വരുന്നത് ആലോചിച്ചു നോക്കൂ.
ആ സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവരില്‍ പലരും ഇന്നില്ല. അന്നത്തെ ലാലേട്ടന്റെ പ്രായമല്ല ഇന്നത്തെ ലാലേട്ടന്. 18 വര്‍ഷത്തെ വ്യത്യാസമുണ്ട്. ലാലേട്ടന്റെ രൂപമെല്ലാം മാറിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിത്തം മാറി, പക്വത വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ബോഡി നല്ല ഫിറ്റാണ്. മുമ്പ് ചെയ്ത കഥാപാത്രത്തെ നിലനിര്‍ത്തിയിട്ട് വേണ്ടേ അതിനെ വീണ്ടും ചെയ്യാന്‍. ഛോട്ടാ മുംബൈ രണ്ടാം ഭാഗം ചെയ്യണമെങ്കില്‍ ആ പടം റിലീസായിട്ട് രണ്ട് വര്‍ഷത്തിന് ശേഷം തന്നെ ചെയ്യണമായിരുന്നു.
അങ്ങനെ വന്നിരുന്നെങ്കില്‍ ആ ഫ്‌ളേവറില്‍ തന്നെ പിടിക്കാമായിരുന്നു. പക്ഷെ ഇവരെ വെച്ചിട്ട് ആ മൂഡ് ഉള്ള മറ്റൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് ഞാന്‍ ആലോചിക്കുന്നുണ്ട്. ഛോട്ടാ മുംബൈയുടെ ആ ട്രെന്‍ഡിലുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത്. അതുപോലെയുള്ള പാട്ടും ഡാന്‍സുമൊക്കെ ഉള്ള പരിപാടി ആലോചിക്കുന്നുണ്ട്. നടക്കുമോയെന്ന് അറിയില്ല. അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.
The post ‘ഛോട്ടാ മുംബൈ 2′ ഉണ്ടാവില്ല; ബെന്നി പി നായരമ്പലം appeared first on Express Kerala.
Now loading...